Header Ads

  • Breaking News

    പിലാത്തറ - പാപ്പിനിശ്ശേരി കെ എസ് ടിപി റോഡില്‍ കണ്ണപുരം യോഗശാലക്കു സമീപം പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്


    പിലാത്തറ - പാപ്പിനിശ്ശേരി കെ എസ് ടിപി റോഡില്‍ കണ്ണപുരം യോഗശാലക്കു സമീപം പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്....

    പഴയങ്ങാടി  ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു എതിര്‍ ദിശയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലിടിച്ചു തകര്‍ന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന പിക്കപ്പ് വാന്‍ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത് കണ്ണൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് കണ്ണപുരം പോലീസും സ്ഥലത്തെത്തി...

    അപകടത്തില്‍ ഗുരുതര പരിക്കേറ്റ കോഴിക്കോട് നടക്കാവ് സ്വദേശി യൂനുസ് (40)നെയും സഹായി വിഷ്ണുമംഗലം സ്വദേശി മുനീര്‍( 40 )കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ..
    ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിത വേഗതയുമാണ് വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ക്കു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെ.എസ്സ് ടി പി റോഡില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു...

    കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണപുരം, ചൈനാക്ലേ, ഇരിണാവ് ഭാഗങ്ങളില്‍ പത്തോളം ചെറുതും വലുതുമായ അപകടങ്ങളും രണ്ട് പേര്‍ക്ക് ജീവ ഹാനിയും സംഭവിച്ചു. മൂന്നോളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു...

    ليست هناك تعليقات

    Post Top Ad

    Post Bottom Ad