Header Ads

  • Breaking News

    വൈറല്‍ പോസ്റ്റുകള്‍ നിയന്ത്രിക്കാനുള്ള നടപടിയുമായി ഫെയ്‌സ്ബുക്ക്


    ഇനി മുതൽ സെന്‍സേഷണല്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റങ്ങൾ വരുത്തുമെന്നും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

    ആളുകള്‍ക്ക് സെന്‍സേഷണല്‍ ഉള്ളടക്കമുള്ള പോസ്റ്റുകളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്താന്‍ ആഗ്രഹമുണ്ട്. ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ നിരോധിച്ചിരിക്കുന്ന ഉള്ളടക്കത്തോട് ആളുകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,

    ഇത് നിയന്ത്രിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുക്കര്‍ബര്‍ഗ് പറഞ്ഞു
    ഇതിനായി നിരവധി മാറ്റങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നുണ്ട്.

    ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കുകയും പിന്നീട് അന്തിമ തീരുമാനമെടുക്കുകയും ചെയ്യും.
    ഉള്ളടക്കത്തെ സംബന്ധിച്ച നയങ്ങളുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളുടെ തീരുമാനങ്ങള്‍ ഉപയോക്താക്കളെ കൂടി അറിയിക്കുന്ന തരത്തിലേക്ക് മാറ്റും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad