Header Ads

  • Breaking News

    വ്യാപാരിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് ബാഗ് തട്ടിയെടുത്തയാൾ പിടിയിൽ


    കണ്ണൂർ: 
    ഇളയാവൂർ കോളനിക്കടുത്ത് കട നടത്തിവരികയായിരുന്ന പ്രദീപ് 
    കുമാറിന്റെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി.

     ഇന്നലെ രാത്രി 9.45 ന് കട പൂട്ടി വീട്ടിലേക്കു വരുന്നവഴിയാണ്   
    കോളനിക്ക് സമീപം വച്ച് കണ്ണിൽ മുളക് പൊടി എറിഞ്ഞ് കയ്യിലുള്ള 
    ബാഗ് തട്ടിയെടുത്തത്


    രക്ഷപ്പെടുന്നതിനിടെ ബഹളം വച്ച് നാട്ട്കാരേയും പോലീസിനേയും വിവരമറിയിച്ച് ഒരു മണിക്കൂർ കൊണ്ട് തന്നെ ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും പ്രതി വിനീത് കുമാർ (21) നെ പിടികൂടി.

    12000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങുന്നബാഗ് പ്രതിയിൽ നിന്നും കണ്ടെടുത്തു.


    No comments

    Post Top Ad

    Post Bottom Ad