Header Ads

  • Breaking News

    പെരുമ്പയില്‍ ലോറി പാഞ്ഞുകയറി ഹോട്ടല്‍ തകര്‍ത്തു


    പയ്യന്നൂര്‍:
     നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ഹോട്ടല്‍ ഇടിച്ചു തകര്‍ത്തു. ദേശീയപാതയില്‍ പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗത് ഹോട്ടലാണ് ഇടിച്ച് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 2.45ഓടെയാണ് സംഭവം. മാത്തിലില്‍ നിന്നും വടകരയില്‍ ചെങ്കല്ലിറക്കി തിരിച്ച് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ച് കയറിയത്. അപകടത്തില്‍ ഹോട്ടലിന്റെ ഷട്ടറുള്‍പ്പെടെയുള്ള മുന്‍ഭാഗം തകര്‍ന്നു. ഹോട്ടലിലെ ഫര്‍ണിച്ചറുകളും മറ്റും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad