തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്തെ ലോഡ്ജ്മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തളിപ്പറമ്പ്:
തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്തെ ലോഡ്ജ്മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഓട്ടോറിക്ഷാ ഡ്രൈവറായ ഫാറൂഖ്നഗറിലെ മന്ദവളപ്പില് കെ.കെ.ഉമ്മറിനെയാണ്(46) കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന് റോഡിലെ റോയല്‍ ടൂറിസ്റ്റ് ഹോമില്‍ മരിച്ച നിലയില്‍ കണ്ടത്.
23 ന് മുറിയെടുത്ത ഉമ്മര്‍ 25 ന് വൈകുന്നേരം 6.30 ന് ലോഡ്ജ് മാനേജരുമായി സംസാരിച്ച ശേഷം റൂമിലേക്ക് പോയതായിരുന്നു.ഇന്നലെ വൈകുന്നേരം റൂമില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് കുറ്റിപ്പുറം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തി വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കുറ്റിപ്പുറത്തേക്ക് പോയിട്ടുണ്ട്.
No comments
Post a Comment