Header Ads

  • Breaking News

    കേന്ദ്ര ജലവിഭവ മന്ത്രാലയത്തിൽ പ്രൊജക്ട് സ്റ്റാഫ് ഒഴിവ്


    കൊച്ചി:
    കേന്ദ്ര ജലവിഭവ മന്ത്രാലയം നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട് മൂന്നാംഘട്ടം രണ്ട് പ്രൊജക്ട് സ്റ്റാഫുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന ഭൂഗർഭ ജലവകുപ്പിൽ സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് )നടത്തുന്ന “എറണാകുളം ജില്ലയിലെ വ്യവസായ മേഖലയിലെ ഭൂഗർഭ ജലത്തിന്റെ ഗുണമേന്മ മാപ്പിങ് ” (മാപ്പിങ് ഓഫ് ഗ്രൗണ്ട് വാട്ടര്‍ ക്വാളിറ്റി ഇന്‍ ദ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റ് ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ്) എന്ന പഠനവുമായി ബന്ധപ്പെട്ടാണ് ഈ ഒഴിവുകള്‍.

    പ്രൊജക്ട് സ്റ്റാഫിന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം വേണം. അത്യന്താധുനിക അനലിറ്റിക്കല്‍ ഉപകരണം കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാവണം. പ്രൊജക്ട് സ്റ്റാഫിന് എംഎസ്‌സി/എം.ടെക്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്/എന്‍ജിനിയറിങ് , ജിഐഎസ്, മാപ്പിങ് ആന്‍ഡ് മോഡലിങ്, സ്റ്റാറ്റിസ്റ്റിക്കല്‍ അനലിസ്റ്റ് ഓഫ് ഡേറ്റ, ഡേറ്റ പ്രൊസസിങ് ആന്റ് ഇന്റര്‍പ്രെട്ടേഷന്‍ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത.

    2018 ഒക്‌ടോബർ 31ന് 40 വയസായിരിക്കണം. പ്രതിമാസം ഇരുപത്തയ്യായിരം രൂപ സഞ്ചിത വേതനം ലഭിക്കും. താൽപ്പര്യമുള്ളവര്‍ നവംബർ 30ന് രാവിലെ 11ന് തിരുവനന്തപുരം അമ്പലമുക്കിലെ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറേറ്റില്‍ (ജലവിജ്ഞാനഭവനില്‍) സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി ഇന്റര്‍വ്യൂവിനെത്തണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad