വീടിന് മുന്നില്‍ വീണ്ടും പ്രതിഷേധം; രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു
കണ്ണൂര്‍:
ശബരിമല ദര്‍ശനം നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന അധ്യാപിക രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു. കഴിഞ്ഞമാസം മാലയിട്ട ഇവര്‍ അതീവരഹസ്യമായി ശനിയാഴ്ച രാവിലെ ചെറുകുന്നിലെ ഒരു കാവില്‍നിന്നു കെട്ടുനിറച്ച് ഉച്ചയ്ക്ക് ട്രെയിന്‍മാര്‍ഗം മറ്റു സുഹൃത്തുക്കളോടൊപ്പം പോകാനിരിക്കെയാണു തീരുമാനം മാറ്റിയത്. കണ്ണൂരിലെ ഒരു സ്വകാര്യ കോളജില്‍ കന്പ്യൂട്ടര് സയന്‍സ് അധ്യാപികയാണ് രേഷ്മ
ശനിയാഴ്ച വൈകുന്നേരം 4.30നുള്ള ട്രെയിനില്‍ കണ്ണൂരില്‍നിന്ന് യാത്രതിരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സംരക്ഷണം നല്കുമെന്നു പോലീസും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഉച്ചയോടെ വീടിനു സമീപത്തു പ്രതിഷേധക്കാര്‍ എത്തിയ സാഹചര്യത്തിലാണു രേഷ്മയുടെ പിന്മാറ്റം. പ്രതിഷേധം കണക്കിലെടുത്ത് യാത്ര റദ്ദാക്കാന്‍ ബന്ധുക്കളും നിര്‍ദേശിച്ചതും കാരണമായി.
മണ്ഡലകാലത്ത് 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കില്‍ കുറിച്ച രേഷ്മയ്ക്കുനേരേ കഴിഞ്ഞമാസം 15-ന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും രേഷ്മയുടെ വീട്ടുപരിസരത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
No comments
Post a Comment