Header Ads

  • Breaking News

    അഖിലേന്ത്യതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി സീതിസാഹിബ് പത്താം ക്ലാസ് വിദ്യാർത്ഥികൾ

    കണ്ണൂർ:
    ഇക്കഴിഞ്ഞ നവംബർ 16നും 17നുമായി കോഴിക്കോട് CWRDMൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തല പ്രൊജക്ട് അവതരണത്തിൽ സീതി സാഹിബിലെ പത്താം തരം വിദ്യാർത്ഥികളായ ഫാത്തിമ പി.പിയും ജസീൽ മുനീറും അവതരിപ്പിച്ച പ്രൊജക്ട് എ ഗ്രേഡോടെ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 26 മുതൽ 31 വരെ ഒഡിഷയിലെ ഭുവനേശ്വറിൽ വെച്ചാണ് ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സ് നടക്കുന്നത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും 41 സൗഹൃദ രാജ്യങ്ങളിൽ നിന്നുമുള്ള ശാസ്ത്ര പ്രതിഭകൾ ഇവിടെ പ്രൊജക്ട് അവതരിപ്പിക്കും. സീതി സാഹിബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ അഖിലേന്ത്യാ തലത്തിൽ മത്സരിക്കാൻ അർഹത നേടിയത്.  ഡിസംബർ 1ന് തിരുവനന്തപുരം ശാസ്ത്ര ഭവനിൽ നടക്കുന്ന ശാസ്ത്രജ്ഞരുമായ അഭിമുഖത്തിലും ജനുവരി 28ന് കൊല്ലത്ത് വെച്ച് നടക്കുന്ന ചിൽഡ്രൺസ് സയൻസ് കോൺഗ്രസ്സിലും ഇവർക്ക് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. വിജയികളെ ഹെഡ്മാസ്റ്റർ PV ഫസലുള്ള, മാനേജർ PK സുബൈർ, ഡെപ്യൂട്ടി HM ഇബ്രാഹിം കുട്ടി, PTA പ്രസിഡൻറ് താജുദ്ദീൻ, അദ്ധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad