DYFI സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും
കോഴിക്കോട്:
കോഴിക്കോടിന്റെ മണ്ണിൽ ഡിവൈഎഫ്ഐയുടെ 14–-ാം സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച പതാക ഉയരും. കോഴിക്കോട് കടപ്പുറത്ത് (ഫിദൽ കാസ്ട്രോ നഗറിൽ) വൈകിട്ട് ആറിന് സ്വാഗതസംഘം ചെയർമാൻ പി മോഹനൻ പതാക ഉയർത്തും.
തിങ്കളാഴ്ച രാവിലെ 10ന് രക്തസാക്ഷി നഗറിൽ (ടാഗോർ ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ് ഉദ്ഘാടനംചെയ്യും.
അഞ്ച് ട്രാൻസ്ജെൻഡർ പ്രതിനിധികളടക്കം 623 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് കടപ്പുറത്ത് യുവജന റാലി നടക്കും.
ലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
No comments
Post a Comment