Header Ads

  • Breaking News

    മുട്ടം ഹസനുൽ ബസ്വരി ഓർഫനേജിൽ വച്ച് RIBK നബിദിന സാന്ത്വന സദ്യ നൽകി.



    പഴയങ്ങാടി :
    രക്തദാന ജീവകാരുണ്യ രംഗത്തെ പുത്തൻ ഉണർവായ റെഡ് ഈസ് ബ്ലഡ് കേരള (RIBK) കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചക്ക് മുട്ടം (പുതിയങ്ങാടി) ഹസനുൽ ബസ്വരി ഓർഫനേജിൽ വച്ച് നബിദിന സാന്ത്വന സദ്യ നൽകി.
    "അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറയെ ഭക്ഷണം കഴിക്കുന്നവർ നമ്മിൽ പെട്ടവരല്ല" എന്ന നബി വാചകം ഉയർത്തിപിടിച്ചാണ് സാന്ത്വന സദ്യ നടത്തിയത്.
    ചടങ്ങിൽ റെഡ് ഈസ് ബ്ലഡ് കണ്ണൂർ ജില്ലാ സെകട്ടറി വിധു പരിയാരം, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ സഫീർ, ഉവൈസ്, അർജുൻ, സനൂപ് എന്നിവർ പങ്കെടുത്തു. 


    ليست هناك تعليقات

    Post Top Ad

    Post Bottom Ad