14 യാത്രക്കാരുടെ ബാഗേജ് കിട്ടീല്ല ; 14 പേരുടെയും വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകും
കണ്ണൂർ :
ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ എത്തിയ 14 യാത്രക്കാരുടെ ബാഗേജ് കിട്ടീല്ല.
മണിക്കൂറുകളോളം യാത്രക്കാരുടെ പ്രതിഷേധം.
ഇന്നലെ പുലർച്ചെ 5.50നു കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയവരുടെ ബാഗേജാണു ലഭിക്കാതിരുന്നത്.
ബാഗേജ് ഏരിയയിൽ 1 മണിക്കൂർ കാത്തിരുന്നിട്ടും ലഭിക്കാത്തതിനെ തുടർന്നാണു യാത്രക്കാർ പ്രതിഷേധിച്ചത്.
ഒരു കിലോ കൂടുതലാണെന്നു പറഞ്ഞ് ബാഗേജ് ദോഹയിൽ നിന്നു കീറി സാധനങ്ങൾ മാറ്റിയെന്നും ഒരു യാത്രക്കാരി പരാതിപ്പെട്ടു.
ഇതും കണ്ണൂരിൽ എത്തിയില്ല.
സ്വന്തം നാട്ടിൽ ആദ്യമായി വിമാനം ഇറങ്ങാൻ കാത്തിരുന്ന നാട്ടുകാർക്കു വിമാനക്കമ്പനി ഇങ്ങനെയൊരു പണി തരുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു തളിപ്പറമ്പ് സ്വദേശി പി.വി.ധനുഷും ഭാര്യ രമ്യ മോഹനും പറഞ്ഞു.
പേലോഡിനേക്കാൾ (വിമാനത്തിൽ മൊത്തം കയറ്റാവുന്ന ഭാരം) ഭാരം വന്നതുകൊണ്ടാണു 14 പേരുടെ ബാഗേജ് വിമാനം പുറപ്പെടുന്നതിനു മുൻപ് ദോഹയിൽ ഇറക്കിവെക്കേണ്ടി വന്നതെന്നും ഇന്നത്തെ വിമാനത്തിൽ ഇവ കൊണ്ടുവരുമെന്നും എയർഇന്ത്യ എക്സ്പ്രസ് പ്രതിനിധി പറഞ്ഞു.
14 പേരുടെയും വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകും.
കാർഡ്ബോർഡ് പെട്ടികൾ ചെക്ക്ഇൻ ബാഗേജായി കൊണ്ടുപോകരുതെന്നും എയർഇന്ത്യ എക്സ്പ്രസ് അധികൃതർ ഓർമിപ്പിച്ചു. ഇവ കൈകാര്യം ചെയ്യുന്നതു വിമാനത്താവളങ്ങളിൽ ബാഗേജ് ഹാൻഡ്‍ലിങ് കരാറെടുത്ത ഏജൻസികളാണ്. പെട്ടി പൊളിഞ്ഞു സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയേറെയാണ്.
No comments
Post a Comment