പരിയാരത്ത് വീട് കുത്തിത്തുറന്ന് 15 പവൻ ആഭരണവും 45,000 രൂപയും കവർന്നു.
പരിയാരം:
വീട് കുത്തിത്തുറന്ന് 15 പവൻ ആഭരണവും 45,000 രൂപയും കവർന്നു.
തളിപ്പറമ്പ ഫാൻസി കടയുടമ ആമിന മൻസിലിൽ സൈനൂൽ ആബിദിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്.
രാത്രിയാണ് വീടിന്‍റെ അടുക്കള ഭാഗത്തെ ഗ്രിൽ തകർത്തണ് കവർച്ച നടന്നത്.
അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണവും പണവുമാണ് മോഷ്ടിച്ചത്. വീട്ടിലെ മോട്ടർ കേടായതിനാൽ ആബിദിന്‍റെ കുടുംബം ഓണപ്പറമ്പിലെ തറവാട് വീട്ടിലേക്കു താമസം മാറ്റിയിരുന്നു.
ഇന്നലെ രാവിലെ വീട്ടുകാർ എത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്. പരിയാരം പൊലീസും കണ്ണൂരിൽ നിന്നുളള വിരലടയാള സംഘവും പരിശോധന നടത്തി.
No comments
Post a Comment