Header Ads

  • Breaking News

    പ്രതികളുടെ പേരുകൾ വെളിപ്പെടുത്തി ; പറശ്ശിനിക്കടവിൽ 16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം

    പറശ്ശിനി:

    പറശിനിക്കടവിലെ ലോഡ്ജില്‍ മൂന്നുപേര്‍ ചേര്‍ന്ന് 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. 

    ഇന്നലെ രാത്രിതന്നെ വിവരങ്ങള്‍ ലഭിച്ചത്പ്രകാരം ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രധാന പ്രതികളായ സന്ദീപും, ഷംസുവും പിടിയിലായത്. കൂട്ടുപ്രതിയേയും ഒത്താശചെയ്ത സ്ത്രീയേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന് സൂചന. കണ്ണൂരിലെ ഒരു സ്‌കൂളില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പ്രലോഭിപ്പിച്ച് മൂന്ന്‌പേര്‍ക്ക് കാഴ്ച്ചവെച്ചതെന്നാണ് പരാതി.

    പഴയ വാർത്ത  റിപ്പോർട്ട് : https://www.ezhomelive.com/2018/12/16.html

    No comments

    Post Top Ad

    Post Bottom Ad