2000, 500, 200 രൂപ നോട്ടുകള്‍ നിരോധിച്ചു
കാഠ്മണ്ഡു:
2000, 500, 200 ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ നിരോധിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് സര്‍ക്കാര്‍ ഔദ്യോഗികമായി ജനങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാളില്‍ സ്വദേശികളോ സന്ദര്‍ശനത്തിനായി വരുന്ന ഇന്ത്യക്കാരോ കൈവശം വയ്ക്കരുതെന്നാണ് പുതിയ ഉത്തരവ്. ഇന്ത്യന്‍ രൂപയ്ക്ക് യാതൊരു വിധ നിയമ വിലക്കുകളുമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന രാജ്യമായിരുന്നു നേപ്പാള്‍.
വിനോദ സഞ്ചാരികളെയും ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളെയും തീരുമാനം വ്യാപകമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
No comments
Post a Comment