Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ 24 മണിക്കൂർ ക്ലിനിക് തുടങ്ങി



    കണ്ണൂർ :
    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 24 മണിക്കൂർ ‘എയര്‍പ്പോര്‍ട്ട് ക്ലിനിക്’ പ്രവർത്തനം ആരംഭിച്ചു. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് അകത്താണ് ക്ലിനിക് തുറന്നത്. പാർക്കോ ഗ്രൂപ്പാണ് നേതൃത്വം നൽകുന്നത്. യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ സമയം എമർജൻസി സർവീസും ഒപി സൗകര്യവും‍ ലഭ്യമാണ്. കിയാൽ ജീവനക്കാർ, സിഐഎസ്എഫ് ഉദ്യോഗസ്ഥർ എന്നിവർക്ക് പിശോധന സൗജന്യമാണ്. 4 ഡോക്ടർ, 6 പാരാമെഡിക്കൽ സ്റ്റാഫ്, 2 ഫാർമസിസ്റ്റ് അടക്കം 16 ജീവനക്കാർ ഇവിടെയുണ്ട്. 2 എമർജൻസി ബെഡ്, ആംബുലൻസ് സൗകര്യം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ഫയർ സ്റ്റേഷൻ ഏരിയയിൽ 6 ബെഡും 2 ഫയർ റെസ്ക്യു ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്. 

    No comments

    Post Top Ad

    Post Bottom Ad