തുടര്‍ച്ചയായി 5 ദിവസം ബാങ്ക് അവധി ; എ.ടി.എമ്മുകള്‍ നിശ്ച്ചലമാകാന്‍ സാധ്യത
ബാങ്കുകൾ തുടർച്ചയായി 5 ദിവസംഅവധിയായതിനാൽ എ.ടി.എമ്മുകള്‍ നിശ്ച്ചലമാകാന്‍ സാധ്യതയെന്ന് റിപ്പോർട്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ പണിമുടക്കുന്നതിനാലാണ് പ്രശ്‌നം രൂക്ഷമാകുന്നത്. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേര്‍സ് കോണ്‍ഫഡറെഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് .
Mob : 9895565197 |
സമരത്തിന് ശേഷം വരുന്ന ശനിയാഴ്ച മാസത്തിലെ രണ്ടാം ശനിയായതിനാല്‍ അന്നും ബാങ്ക് അവധിയായിരിക്കും.പിന്നീട് ഞായര്‍ ബാങ്ക് അവധി ദിനം . പിന്നീട് തിങ്കള്‍ ബാങ്ക് പ്രവര്‍ത്തിക്കും . ചൊവ്വാഴ്ച ക്രിസ്തുമസ് അവധി .
ഡിസംബര്‍ 26 ന് ബാങ്ക് ഓഫ് ബറോഡ , ദേന ബാങ്ക് , വിജയ ബാങ്ക് ലയന നീക്കത്തിനെതിരെ ബുധനാഴ്ച അടുത്ത പണി മുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട് . അതിനാല്‍ വ്യാഴാഴ്ച മുതലായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുക.
No comments
Post a Comment