Header Ads

  • Breaking News

    കേരളത്തില്‍ ജാവയുടെ ആദ്യ ഡീലര്‍ഷിപ്പ് 7 ജില്ലയിൽ

    കേരളത്തില്‍ ജാവയുടെ ആദ്യ ഡീലര്‍ഷിപ്പ് 7 ജില്ലകളിലേയ്ക്ക എത്തുന്നു.അതായത്, കേരളത്തില്‍ ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലര്‍ഷിപ്പുകള്‍ നടത്തുക.പഴയ കാലത്തെ പ്രതാപമായിരുന്ന ജാവ മോട്ടോര്‍ൈസക്കിള്‍ വീണ്ടും എത്തുമ്പോള്‍ ക്ലാസിക് രൂപഭംഗി നിലനിര്‍ത്തിയിട്ടുണ്ട്. ആധുനിക ലിക്വിഡ് കൂള്‍ഡ് ഫോര്‍സ്ട്രോക്ക് എന്‍ജിനും എബിഎസും ഡിസ്‌ക് ബ്രേക്കുമൊക്കെയായാണ് ആധുനിക ജാവ എത്തുന്നത്. രണ്ടു മോഡലുകളാണ് വിപണിയിലെത്തിയത് ജാവ ക്ലാസിക്കിന് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയുമാണ് വില.



    ജാവ ഇന്ത്യയില്‍ രണ്ടാം അങ്കത്തിനെത്തുമ്പോള്‍ ആദ്യ ഡീലര്‍ഷിപ്പ് പുണെയിലായിരുന്നു തുടക്കം കുറിച്ചത്. പിന്നീട് രണ്ടു പുതിയ ഡീലര്‍ഷിപ്പുകളാണ് പുണെ നഗരത്തില്‍ ആരംഭിച്ചത്. മാത്രമല്ല, ഈ മാസം അവസാനത്തോടെ 60 ഡീലര്‍ഷിപ്പുകളും അടുത്ത മാര്‍ച്ചില്‍ 105 പുതിയ ഡീലര്‍ഷിപ്പുകളും തുറക്കുമെന്നാണ് ക്ലാസിക് ലെജന്റ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്. കൂടാതെ, എന്‍ജിന്‍ രൂപവും വാഹനത്തിന്റെ രൂപം പോലെ തന്നെ പഴമ നിലനിര്‍ത്തുന്നതാണ്. കൂടാതെ, ഇരു ബൈക്കുകള്‍ക്കും കരുത്തേകുക 293 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, നാലു വാല്‍വ് എന്‍ജിനാവും, എന്നുമാത്രമല്ല, മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമാണ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള ഈ എന്‍ജിനിലൂടെ സാധ്യമാകുന്നത്്. എന്‍ജിന്‍ ശേഷിയടക്കം എല്ലാം മാറിയിട്ടും ട്വിന്‍ൈസലന്‍സറുകള്‍ നിലനില്‍ക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad