പരിയാരം മെഡിക്കൽ കോളേജ് പൂർണമായും സർക്കാർ ഏറ്റെടുക്കും -മന്ത്രി കെ കെ ശൈലജ
കണ്ണൂർ:
പരിയാരം മെഡിക്കൽ കോളേജ് ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പൂർണമായും സർക്കാർ മെഡിക്കൽ കോളേജാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
ഇതിനാവശ്യമായ ബിൽ ജനുവരിയിൽ നിയമസഭയിൽ അവതരിപ്പിക്കും. സഹകരണമേഖലയിൽനിന്ന് പൂർണമായും സർക്കാർ ഉടമസ്ഥതയിലേക്ക് മാറുമ്പോൾ അതിന്റേതായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. സ്റ്റാഫ് പാറ്റേണിൽ മാറ്റംവരുത്തണം. സാധാരണക്കാർക്ക് ലഭ്യമാകേണ്ട സൗകര്യങ്ങൾ ഒരുക്കണം. ഇത്തരത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ച് സർക്കാർ ഉടമസ്ഥതയിലേക്ക് പരിയാരം മെഡിക്കൽ കോളേജിനെ കൊണ്ടുവരാൻ രണ്ടുമുതൽ മൂന്നുവർഷംവരെ കാലതാമസം നേരിടേണ്ടിവരും. എന്നാൽ, എത്രയുംപെട്ടെന്ന് നടപടികളെല്ലാം പൂർത്തീകരിച്ച് ഈ സർക്കാരിന്റെ കാലത്തുതന്നെ പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുക്കുമെന്നും അവർ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
No comments
Post a Comment