Header Ads

  • Breaking News

    കണ്ടോത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു


    പയ്യന്നൂര്‍:
    ദേശീയപാതയില്‍ കണ്ടോത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു.മട്ടന്നൂര്‍ സ്വദേശിയായ അശോകന്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന നാല് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച രാത്രിയിലായിരുന്നു കണ്ടോത്ത് വെച്ച് അപകടം.നിയന്ത്രണം വിട്ടകാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്താണ് തലകീഴായി മറിഞ്ഞത്.മുകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

    No comments

    Post Top Ad

    Post Bottom Ad