Header Ads

  • Breaking News

    വിമാനത്താവള റൺവേയ്ക്ക് സമീപം തീ പിടിത്തം , എയർപോർട്ടിലെ ഫയർ എൻജിൻ എത്തി തീ അണച്ചു


    മട്ടന്നൂർ:
    കണ്ണൂർ രാജ്യാന്തര വിമാനത്താവള റൺവേയ്ക്ക് സമീപം നാഗവളവിൽ വൻ തീ പിടിത്തം. വിമാനത്താവള പുനരധിവാസ മേഖലയിലെ ഏക്കർ കണക്കിന് കാടാണ് കത്തി നശിച്ചത്. ആളപായം ഇല്ല. ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീ പിടിത്തം ഉണ്ടായത്. കശുവണ്ടി തേട്ടത്തിന് മനഃപൂർവ്വം ആരോ തീ പിടിപ്പിച്ചതാണെന്ന് നാട്ടുകാർ ആരോപിച്ചു. രാത്രി 11 മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്.
    മട്ടന്നൂർ ഫയർ സ്റ്റേഷൻ, ഇരിട്ടി ഫയർ സ്റ്റേഷൻ എന്നിവിടങ്ങിൽ നിന്നുള്ള ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമിച്ചിട്ടും തീ പടർന്നു പിടിച്ചതോടെ കിയാൽ അധികൃതരോട് ആവശ്യപ്പെട്ടത് പ്രകാരം എയർപോർട്ടിലെ ഫയർ എൻജിൻ എത്തിച്ചാണ് തീ അണച്ചത്. ഇടുങ്ങിയ റോഡ് വഴി ഫയർ എഞ്ചിൻ സംഭവസ്ഥലത്ത് എത്താൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് തീ അണയ്ക്കാൻ മണിക്കൂറുകൾ എടുത്തതെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിന്റെ കോംപൗണ്ടിലേക്ക് തീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കിയാൽ അധികൃതരോട് അഗ്നിശമന സേന സഹായം അഭ്യർഥിച്ചത്.

    No comments

    Post Top Ad

    Post Bottom Ad