കണ്ണൂർ വിമാനത്താവള പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടി ആയില്ല. നാട്ടുകാർ തെരുവ് വിളക്കുകളിൽ പന്തം കെട്ടി പ്രതിഷേധിച്ചു.
മട്ടന്നൂർ:
വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയായില്ല. നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വിളക്കുകൾ പ്രകാശിപ്പിക്കാത്തതിൽ ജനങ്ങളിൽ പ്രതിഷേധം ഉയർന്നു. മട്ടന്നൂർ മുതൽ വിമാനത്താവള പ്രവേശന കവാടം വരെ ഇരുട്ടിലാണ്. വൈദ്യുതി ചാർജ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നമാണ് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നത് വൈകുന്നതെന്നു പറയുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വൈദ്യുതി ചാർജ് അടയ്ക്കണമെന്നാണ് കിയാൽ അറിയിച്ചത്. ഒരു ഭാഗം കീഴല്ലൂർ പഞ്ചായത്തും മറു ഭാഗം മട്ടന്നൂർ നഗരസഭയുമാണ് തെരുവു വിളക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂർ -അഞ്ചരക്കണ്ടി റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. വായാന്തോട് മുതൽ കാര പേരാവൂർ വരെയുള്ള അഞ്ച് കിലാമീറ്റർ റോഡ് കീഴല്ലൂർ പഞ്ചായത്തിലാണ്. വായാന്തോട് മുതൽ കവാടം വരെ രണ്ടു കിലോമീറ്റർ മട്ടന്നൂർ നഗരസഭയിലുമാണ്. വിമാനത്താവള കമ്പനിയായ കിയാലിന്റെ ഫണ്ട് ഉപയോഗിച്ചാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. നാട്ടുകാർ തെരുവ് വിളക്കുകളുടെ തൂണിൽ പന്തം കെട്ടി പ്രതിഷേധിച്ചു.
No comments
Post a Comment