ഹര്‍ത്താലില്‍ നിന്നും 'ഒടിയന്‍' സിനിമയെ ഒഴിവാക്കി
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി നാളെ എത്താനിരിക്കുന്ന മലയാള സിനിമ ഒടിയനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എ.കെ.എം.എഫ്.സി.ഡബ്ല്യു.എ ജനറല്‍ സെക്രട്ടറി വിമല്‍കുമാര്‍ അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിമല്‍കുമാര്‍ ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
ഒടിയനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി ജില്ല സെക്രട്ടറി അഡ്വ. എസ് സുരേഷ് കുമാര്‍ അറിയിച്ചിട്ടുണ്ടെന്ന്‍ വിമല്‍ കുമാര്‍ പറഞ്ഞു. ബിജെപി ജില്ല സെക്രട്ടറിക്കും ഇതിനു വേണ്ടി മുന്‍കൈ എടുത്ത പ്രൊഡ്യൂസെഴ്സ് അസോസിയേഷന്‍റെ ജി സുരേഷ് കുമാറിനും അദ്ദേഹം നന്ദി അറിയിച്ചു..
മലയാളത്തിന്റെ വികാരമായ മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചലച്ചിത്രം റിലീസ് ചെയുന്ന അന്ന് തന്നെ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച രാഷ്ട്രീയ പ്രസ്ഥാനത്തോടുളള മമത മലയാളികളുടെ മനസ്സില്‍ നിന്നും തീരാമുറിവായിരിക്കുമെന്ന് വിമല്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാര്‍ മേനോന്‍ ആണ്. പണ്ട് കാലത്ത് വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒടിയന്‍ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം.
മോഹന്‍ലാലിനെക്കൂടാതെ പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍ തുടങ്ങിയവരും ഒടിയനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചലച്ചിത്രത്തില്‍ വേഷമിടുന്നത്.
No comments
Post a Comment