Header Ads

  • Breaking News

    പയ്യന്നൂരിലെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു


    പെരിങ്ങോം ഞെക്ലി റേഷന്കടക്ക് സമിപത്തെ ഷംസാദിന്റെ ഭാര്യ കാങ്കോല് കെഎസ്ഇബി സബ് സ്റ്റേഷന് സമീപത്തെ കൊളവയലിലെ പഴയ പാട്ടില്ലത്ത് ജസീല (22)യാണ് മംഗലാപുരം സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ മരിച്ചത്്്.
    23ന രാത്രി ഒമ്പതോടെ പയ്യന്നൂരിലെ ആശുപത്രിയുടെ മൂന്നാം നിലയില് നിന്നും താഴേക്ക് ചാടിയതിനെ തുടര്ന്നാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ജസീലയെ പരിയാരം മെഡിക്കല് കോളേജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മംഗലാപുരം ആശുപത്രിയില് ചികിത്സയിലായിരുന്നു.ഇന്ന് പുലര്ച്ചെയായിരുന്നു മരണം.
    സംഭവ ദിവസം സോഷ്യല് മീഡിയയിലെ ചാറ്റിങ്ങിനെ ചൊല്ലിയുണ്ടായ കയ്യേറ്റത്തില് പരിക്കേറ്റ ഭര്ത്താവ് ഷംസാദിനെ പയ്യന്നൂരിലെ ആശുപത്രിയില്പ്രവേശിപ്പിച്ചിരുന്നു.രണ്ടാം നിലയിലെ വാര്ഡിലേക്ക് മാറ്റിയ ഷംസാദിന്റെ കൂട്ടിരിപ്പിനുണ്ടായിരുന്ന ഭാര്യയാണ് ഷംസാദിന്റെ കണ്ണ്്് വെട്ടിച്ച് കെട്ടിടത്തില് നിന്നും ചാടിയത്്.
    ഭര്ത്താവിന്റെ മുറിയില് നിന്നും ഫോണ്വിളിച്ചുകൊണ്ടാണ് ജസീല കെട്ടിടത്തിന്റെ മുകള്നിലയിലേക്ക് പോയത്.താന് ആത്മഹത്യ ചെയ്യുകയാണെന്ന് ചാടുന്നതിന് മുമ്പ്്്് ജസീല ചിലരെ വിളിച്ചറിയിച്ചിരുന്നു.കെട്ടിടത്തിന്റെ വെന്റിലേഷന്റെ സ്ലൈഡ്്്് ഗ്ലാസ് മാറ്റി അതിലൂടെ സാഹസികമായി കെട്ടിടത്തിന്് പുറത്തേക്ക്്് നൂഴ്ന്നിറങ്ങിയ ശേഷമാണ് താഴേക്ക് ചാടിയത്.ഓടിക്കൂടിയവരാണ് അബോധാവസ്ഥയില് കഴിഞ്ഞിരുന്ന ജസീലയെ പരിയാരം ആശുപത്രിയിലെത്തിച്ചത്.മകന് മുഹമ്മദ് അഫ്രിന്(നാല്്).എന്.എം.ഇസ്മയില്-സൈല ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്:ഹക്കീം,അബ്ദുള്ള,സെറീന
    അതേ സമയം ജസീലയുടെ ഭര്ത്താവിനെ ആക്രമിച്ച സംഭവത്തില് മൂന്ന് പേര്ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.റിയാസ്,കാങ്കോലിലെ ഷിയാസ്,കേളോത്തെ നിഖില് എന്നിവര്ക്കെതിരെയാണ് കേസ്.

    No comments

    Post Top Ad

    Post Bottom Ad