Header Ads

  • Breaking News

    പരിയാരം മെഡിക്കല്‍ കോളജ് : സഹകരണ നിയമ ഭേദഗതിക്ക് സർക്കാർ


    പരിയാരം:
    സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും സഹകരണ മേഖലയില്‍ തുടരുന്ന പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ സ്ഥാപനമാക്കാന്‍ സഹകരണനിയമ ഭേദഗതിക്കു നീക്കം. മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ ഉപയോഗിച്ച ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നീക്കമുണ്ടായെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍ മാറ്റിവച്ചിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തിലെങ്കിലും സഹകരണ നിയമത്തില്‍ മാറ്റം വരുത്തി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ബില്ലാക്കാന്‍ നടപടി വേണമെന്നു ബന്ധപ്പെട്ട വകുപ്പു മേധാവികളോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ മാസം 30നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി സഹകരണ സംഘം അംഗങ്ങളുടെ വാര്‍ഷിക ജനറല്‍ബോഡിയും വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്തു പ്രഖ്യാപനം നടത്തി 8 മാസം കഴിഞ്ഞിട്ടും സഹകരണ മേഖലയില്‍ തന്നെ തുടരുന്നതിനാല്‍ സാധാരണക്കാര്‍ക്കു സര്‍ക്കാര്‍ സേവനം ലഭ്യമാകാത്ത സ്ഥിതിയാണു നിലവില്‍. നിലവിലുണ്ടായിരുന്ന ഭരണസമിതിയെ പിരിച്ചുവിട്ട്, കലക്ടര്‍ ചെയര്‍മാനായ മൂന്നംഗ സമിതിക്കാണു ഭരണം നല്‍കിയത്. സഹകരണസംഘം ഭരണസമിതിയെ പിരിച്ചുവിടാനുള്ള ഓര്‍ഡിനന്‍സില്‍ സംഘം പിരിച്ചുവിടാന്‍ നിര്‍ദേശമില്ലാത്തതിനാല്‍ നിലവില്‍ സ്ഥാപനം സംഘത്തിനു കീഴില്‍ തന്നെയാണെന്നാണു നിയമവിദഗ്ദ്ധര്‍ പറയുന്നത്

    No comments

    Post Top Ad

    Post Bottom Ad