സമൂഹ മാധ്യമങ്ങളിലെ ഇത്തരം പോസ്റ്റുകള്‍ക്ക് ഇനി കനത്ത പിഴ
സമൂഹ മാധ്യമങ്ങളിലെ ഇത്തരം പോസ്റ്റുകള്‍ക്ക് യുഎഇ-യില്‍ 2,00,000ദിര്‍ഹം വരെ പിഴ. മെഡിക്കല്‍ സര്‍വീസുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ അംഗീകാരമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം പരസ്യങ്ങള്‍ നല്‍കുന്ന ക്ലിനിക്കുകളുടെ അംഗീകാരം റദ്ദ് ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിലവാരമില്ലാത്ത ചികിത്സ സമൂഹ മാധ്യമങ്ങളിലൂടേ പ്രചരിപ്പിക്കുകയും, ഇത്തരം ചതിക്കുഴികളില്‍ ആളുകള്‍ വീഴുന്നത് പതിവാക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
No comments
Post a Comment