Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനാനുമതിയായി



    കണ്ണൂർ: 
    വിമാനത്താവളത്തിൽ സന്ദർശകർക്ക്‌ പ്രവേശനാനുമതിയായി. മൂന്ന്‌ ഗ്യാലറികളിലാണ്‌ പാസുമൂലം പ്രവേശനം. എയർസൈഡിലും ടെർമിനൽ ബിൽഡിങ്ങിൽ ഡിപ്പാർച്ചറിലും എറൈവലിലും ഓരോ ഭാഗത്തുമാണ്‌ പ്രവേശനം. എയർസൈഡിൽ 100 രൂപയും ടെർമിനൽ ബിൽഡിങ്ങിൽ 50 രൂപയുമാണ്‌ പ്രവേശനഫീസ്‌.
    സ്‌കൂൾ വിദ്യാർഥികൾക്ക്‌ 50 ശതമാനം ഇളവുണ്ട്‌. അഞ്ച്‌ വയസ്സിന്‌ താഴെയുള്ള കുട്ടികൾക്ക്‌ പ്രവേശനം സൗജന്യമാണ്‌. എയർസൈഡിൽ സന്ദർശനാനുമതി നേടുന്നവർക്ക്‌ വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും വളരെ അടുത്തുനിന്ന്‌ കാണാനാകും. റൺവേയും ഏപ്രണും കാണുന്നതിനൊപ്പം പ്രകൃതിരമണീയതയും എയർസൈഡ്‌ ഗ്യാലറിയിൽനിന്ന്‌ ആസ്വദിക്കാനാവും. പാസ്‌ നേടി അകത്ത്‌ പ്രവേശിക്കുന്നവർക്ക്‌ നാലുമണിക്കൂറാണ്‌ സന്ദർശനാനുമതി. പാസ്‌ വിതരണത്തിന്‌ ടെർമിനൽ ബിൽഡിങ്ങിൽ മുഴുവൻസമയ കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്‌.
    ഉദ്‌ഘാടനത്തിന്‌ മുമ്പ്‌ പൊതുജങ്ങൾക്ക്‌ സന്ദർശനാനുമതി ലഭിച്ചപ്പോൾ നാലുലക്ഷത്തോളംപേരാണ്‌ വിമാനത്താവളം സന്ദർശിക്കാനെത്തിയത്‌. വിമാനത്താവളത്തിന്റെ പുറത്തുള്ള മനോഹാരിതകൂടി കണക്കിലെടുക്കുമ്പോൾ വൻതോതിൽ സന്ദർശകരെത്താനാണ്‌ സാധ്യത.

    No comments

    Post Top Ad

    Post Bottom Ad