Header Ads

  • Breaking News

    സ്വകാര്യ മെസേജുകള്‍ പൂട്ടാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്


    സ്വകാര്യ സന്ദേശങ്ങള്‍ ലോക്ക് ചെയ്യാനുള്ള പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്. മറ്റ് ആപ്പ് ലോക്കില്ലാതെ തന്നെ വാട്‌സ്‌ആപ്പ് ലോക്ക് ചെയ്യാനും സ്വന്തം വിരലടയാളത്താല്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിക്കാൻ പോകുന്നത്. വാട്‌സ്‌ആപ്പ് ടച്ച്‌ ഐഡി എന്ന് വിളിക്കാവുന്ന ഈ ഫീച്ചര്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയാല്‍ വാട്‌സ് ആപ്പില്‍ ഒരു പുതിയ ഓപ്ഷന്‍ വരും.

    ഫെയ്‌സ് ഐഡി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ ആണെങ്കില്‍ ടച്ച്‌ ഐഡിക്ക് പകരം ഫെയ്‌സ് ഐഡിയിലൂടെയും വാട്‌സ്‌ആപ്പ് ലോക്ക് ചെയ്യാം.

    Contact : 9895565197
    ഐഒഎസ് ഉപയോഗിക്കുന്നവര്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല. ടച്ച്‌ ഐഡിയും ഫെയ്‌സ് ഐഡിയും ഇപ്പോള്‍ വിപണിയിലിറക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉള്‍പ്പെടുത്താറുണ്ട് എന്നതുകൊണ്ട് ആന്‍ഡ്രോയിഡിലും പിന്നീട് ഈ ഫീച്ചര്‍ ലഭിച്ചേക്കാം.

    🛑 🖥   EZHOME LIVE   🖥 🛑
      Online News Media 
      ➖➖➖➖➖➖➖➖➖➖➖
    🅔🅛  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 

    No comments

    Post Top Ad

    Post Bottom Ad