Header Ads

  • Breaking News

    അയ്യപ്പഭക്തന്റെ ആത്മാഹുതിയെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി


    കേരളത്തിലെ അയ്യപ്പഭക്തന്റെ ആത്മാഹുതിയെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തുണ്ടായ സംഭവം വേദനാജനകമാണ്. ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിരാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തർ ഇത്തരം കടുത്ത നിലപാടുകള്‍ സ്വീകരിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് മോദിയുടെ പരാമര്‍ശം.
    ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായിട്ടായിരുന്നു സംവദിക്കല്‍. കേരളത്തിലെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അഴിമതിയുടെ മാതൃകകകളാണെന്നും മോദി പറഞ്ഞു. മോദി ആപ്പ് വഴിയാണ് കേരളത്തിലെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മോദി പ്രവര്‍ത്തകരുമായി സംസാരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad