Header Ads

  • Breaking News

    ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം


    പയ്യന്നൂര്‍: 
    വെള്ളൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപത്തെ ദേശീയപാതയില്‍ വീണ്ടും ലോറികള്‍ കൂട്ടിയിടിച്ചാണ് അപകടം .മുബൈക്ക് പോകുകയായിരുന്ന ലോറിയും. മംഗലാപുരത്ത് മീനിറക്കിയ ശേഷം കോഴിക്കോട്ടേക്ക് തിരിച്ച് പോകുകയായിരുന്നലോറിയും തമ്മിലാണ്കൂട്ടിയിടിച്ചത്.അപകടത്തില്‍ പരിക്കേറ്റ മുബൈക്കുള്ള ലോറിയുടെ ഡ്രൈവര്‍ ഇടുക്കി മുണ്ടക്കയം സ്വദേശി ശശിയുടെ മകന്‍ എം.എസ്.രമേശനെ(40)പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീന്‍ലോറിയുടെ ഡ്രൈവര്‍ ഇരിട്ടിയിലെ ഷിബു നേരിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം.കൂട്ടിയിടിയില്‍ മുന്‍ഭാഗം തകര്‍ന്ന മുബൈക്ക് പോകുന്ന ലോറി വെട്ടിത്തിരിഞ്ഞ് സമീപത്തെ  മതലില്‍ ഇടിച്ചത്.   കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ നാട്ടുകാരും പോലീസും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.പവിത്രന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ്  പുറത്തെടുത്തത് .

    No comments

    Post Top Ad

    Post Bottom Ad