വാട്സാപ്പിലെ തലവേദനയായ ഫീച്ചർ ഒഴിവാക്കും, അഡ്മിന് നിയന്ത്രണം
അഡ്മിൻ വിചാരിച്ചാൽ ആരെയും ഗ്രൂപ്പിൽ ചേർക്കാം എന്നതാണ് വാട്സാപ്പിലെ സ്ഥിതി. താൽപര്യമില്ലാതെ ആരെങ്കിലും പുറത്തുപോയാൽ അഡ്മിനു വീണ്ടും ചേർക്കാമായിരുന്നു അടുത്ത നാൾ വരെ. എന്നാൽ, ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റ് അനുസരിച്ച് ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തുപോകുന്നവരെ ഉടൻ തന്നെ അഡ്മിനു വീണ്ടും ചേർക്കാനാവില്ല.
വീണ്ടും ചേർക്കാൻ ഇൻവിറ്റേഷൻ അയയ്ക്കാനേ സാധിക്കൂ. ഈ ഇൻവിറ്റേഷൻ വഴി അംഗത്തിനു താൽപര്യമുണ്ടെങ്കിൽ വീണ്ടും ചേരാം. എന്നാൽ, ഒരേ ഗ്രൂപ്പിൽ രണ്ടു തവണ പുറത്തുപോകുന്ന അംഗത്തെ വീണ്ടും ചേർക്കാൻ കഴിയില്ല.
അതേസമയം, ഒരാളെ വാട്സാപ് ഗ്രൂപ്പിൽ ചേർക്കണമെങ്കിൽ അയാളുടെ അനുമതി വേണ്ടേ എന്നാണ് കേന്ദ്രസർക്കാർ വാട്സാപ്പിനോടു ചോദിക്കുന്നത്. രണ്ടു തവണ പുറത്തു പോകുന്ന അംഗത്തെ മറ്റൊരു അഡ്മിന് വീണ്ടും അതേ ഗ്രൂപ്പിൽ ചേർക്കാമെന്നിരിക്കെ അംഗത്തിന് താൽപര്യമുണ്ടെങ്കിൽ മാത്രം ഗ്രൂപ്പിൽ ചേരാവുന്ന തരത്തിൽ നയങ്ങളിൽ മാറ്റം വരുത്തണമെന്നാണ് സർക്കാരിന്റെ ആവശ്യം.
No comments
Post a Comment