Header Ads

  • Breaking News

    ഹോട്ടലുകളില്‍ ഇനി മുതല്‍ പാര്‍സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍


    പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഹോട്ടലുകളില്‍ ഇനി മുതല്‍ പാര്‍സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ ലഭിക്കും. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം വാങ്ങുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് നിശ്ചിത തുക കരുതല്‍ ധനമായി വാങ്ങും. ഈ പാത്രങ്ങള്‍ തിരിച്ചുനല്‍കുമ്പോള്‍ പണവും മടക്കി നല്‍കും. പ്ലാസ്റ്റിക്ക് നിരോധനം ഹോട്ടലുകള്‍ക്ക് വന്‍നഷ്ടമുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad