പ്രകൃതി വിരുദ്ധ പീഡനം: റിട്ട. അധ്യാപകന് പിടിയില്‍
കണ്ണൂര്‍:
കണ്ണൂര്‍ എടക്കാട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. റിട്ട അധ്യാപകനായ ജനാര്‍ദ്ദനനാണ് അറസ്റ്റിലായത്.
14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്
കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. കാടാച്ചിറ സ്കൂളിലെ പിടിഎ പ്രസിഡന്റാണ് പിടിയിലായ ജനാര്‍ദ്ദനനെന്ന് പൊലീസ് പറഞ്ഞു.
No comments
Post a Comment