Header Ads

  • Breaking News

    കോട്ടയം വഴി ട്രെയിന്‍ ഗതാഗത നിയന്ത്രണം; റദ്ദാക്കിയ ട്രെയ്‌നുകള്‍ ഇവ, പതിനൊന്ന് ട്രെയ്‌നുകള്‍ ആലപ്പുഴ വഴി


    കോട്ടയം: 
    ചിങ്ങവനം-ചങ്ങനാശേരി ഇരട്ടപ്പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം. ചില വണ്ടികള്‍ മാത്രമാകും ഇതുവഴി കടത്തി വിടുക. ഈ വഴിയുള്ള പതിനൊന്ന് വണ്ടികള്‍ ആലപ്പുഴ വഴി പോകും.
    പാസഞ്ചറുകളും, മെമുവും റദ്ദാക്കിയിട്ടുണ്ട്. മറ്റ് ട്രെയ്‌നുകള്‍ വൈകിയാവും സര്‍വീസ് നടത്തുക. ഈ മാസം 23 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പാതയില്‍ സിഗ്നല്‍ സംവിധാനവും പാളങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന പണികളാണ് പുരോഗമിക്കുന്നത്.
    പുതിയ പാതയില്‍ 85 കിമീ വേഗതയില്‍ തീവണ്ടി ഓടിക്കാനുള്ള അനുമതി മുഖ്യസുരക്ഷാ കമ്മിഷണര്‍ നല്‍കിയിട്ടുണ്ട്. പുതിയ പാളം പഴയവയുമായി യോജിപ്പിച്ച് അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കി സിഗ്നലുകള്‍ സ്ഥാപിക്കുകയാണ് ഇവിടെ ഇനി ചെയ്യേണ്ടത്.
    റദ്ദാക്കിയവ
    കൊല്ലം-കോട്ടയം പാസഞ്ചർ(56394), കോട്ടയം-െകാല്ലം പാസഞ്ചർ(56393), എറണാകുളം-കായംകുളം പാസഞ്ചർ(56387-കോട്ടയം വഴി), കായംകുളം- എറണാകുളം പാസഞ്ചർ(56388-കോട്ടയം വഴി), എറണാകുളം-കായംകുളം പാസഞ്ചർ(56381-ആലപ്പുഴ വഴി), കായംകുളം-എറണാകുളം പാസഞ്ചർ(56382- ആലപ്പുഴ വഴി), എറണാകുളം-ആലപ്പുഴ പാസഞ്ചർ(56303), മെമു വണ്ടികളായ കൊല്ലം- എറണാകുളം(66300, 66307-കോട്ടയം വഴി), എറണാകുളം-കൊല്ലം(66301, 66308-കോട്ടയം വഴി)
    ഭാഗികമായി റദ്ദാക്കിയത്‌
    ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365), പുനലൂർ- ഗുരുവായൂർ പാസഞ്ചർ (56366), കായംകുളം എന്നിവ എറണാകുളത്തുനിന്ന്‌ പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ(56380) ആലപ്പുഴ വരെയേ ഉണ്ടാകൂ.
    സമയവ്യത്യാസം
    14, 19, 20, 23 തീയതികളിൽ 10 മണിക്ക്‌ കൊല്ലത്തുനിന്ന്‌ പുറപ്പെടേണ്ട കൊല്ലം- കാക്കിനഡ(07212) പ്രത്യേക തീവണ്ടി, 21-ലെ കൊല്ലം- വിജയവാഡ (07214) പ്രത്യേക വണ്ടി, 17-ാം തീയതിയിലെ കൊല്ലം-വിശാഖപട്ടണം(08516) എന്നീ തീവണ്ടികൾ രണ്ടുമണിക്കൂർ വൈകി 12-ന്‌ പുറപ്പെടും.
    കന്യാകുമാരി-മുംബൈ ജയന്തി എക്സ്്‌പ്രസ്‌(16382) 13, 14, 15, 18, 20 തീയതികളിൽ കൊല്ലത്തിനും ചിങ്ങവനത്തിനുമിടയിൽ രണ്ടുമണിക്കൂറും 16, 17, 19, 21, 23 തീയതികളിൽ ഒന്നരമണിക്കൂറും പിടിച്ചിടും. തിരുവനന്തപുരം-ന്യൂഡൽഹി എക്സ്പ്രസ്‌ വെള്ളിയാഴ്ച ചെങ്ങന്നൂരിൽ 45 മിനിറ്റും 22-ന് ഒരുമണിക്കൂർ പത്തുമിനിറ്റ്‌ തിരുവല്ലയിലും നിർത്തിയിടും. ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷ്യൽ (06049) 22-ന് അഞ്ചുമണിക്കൂർ കോട്ടയത്ത്‌ പിടിച്ചിടും.

    No comments

    Post Top Ad

    Post Bottom Ad