വിമാനത്താവളത്തിലേക്കുള്ള മട്ടന്നൂര്‍-മാലൂര്‍-കോളയാട് റോഡില്‍ മെക്കാഡം ടാറിങ് ആരംഭിച്ചു
മട്ടന്നൂര്‍:
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചുള്ള മട്ടന്നൂര്‍-മാലൂര്‍-കോളയാട് റോഡിന്റെ നവീകരണ പ്രവൃത്തിയോടനുബന്ധിച്ചുള്ള മെക്കാഡം ടാറിങ് തുടങ്ങി.
പുലിയങ്ങോട് നാല്‌പാടി വാസു സ്മാരക മന്ദിരത്തിനു സമീപത്തുനിന്ന് ഒരു കിലോമീറ്റര്‍ ദൂരം ഇരുഭാഗത്തും മെക്കാഡം ടാറിങ് പൂര്‍ത്തിയായി. പുലിയങ്ങോട്ടുനിന്ന് ശിവപുരം-മാലൂര്‍-തൃക്കടാരിപ്പൊയില്‍-അറയങ്ങാട്-ആലച്ചേരി-കോളയാട് വരെ 18 കിലോമീറ്റര്‍ ദൂരമാണ് മെക്കാഡം ടാറിങ് നടത്തുക.
No comments
Post a Comment