Header Ads

  • Breaking News

    പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഢനം;യുവാവ് അറസ്റ്റില്‍

    തളിപ്പറമ്പ്:
    മൊബൈൽ ഫോൺ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറിൽ പറശിനിക്കടവിൽ കൊണ്ടുവന്ന് മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ഇരിട്ടി ഉളിക്കൽ ബസ് സ്റ്റാൻഡിന് സമീപത്തെ യുവാവിനെ തളിപ്പറമ്പ് പോലീസ് പോക്സോ നിയ മപ്രകാരം അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന നിരപ്പിൽ വീട്ടിൽദീപക് പൊന്നപ്പൻ (34)നെയാണ് പ്രിൻസിപ്പൽ എസ് ഐ കെ.ദിനേശൻ അറസ്റ്റ് ചെയ്തത്.

    ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പറശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തെ റോഡിൽ നിർത്തി കാറിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. വിദ്യാർത്ഥിനിയുടെ കയ്യിൽ മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തായത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് എടുത്ത പോലീസ് യുവാവിനെ ഇന്നലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ദീപക്കിനെ റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad