Header Ads

  • Breaking News

    മട്ടന്നൂരിൽ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം വരുന്നു


    മട്ടന്നൂർ:
    കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ നഗരസൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി മട്ടന്നൂരിൽ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ മട്ടന്നൂർ വായന്തോട് മുതൽ വിമാനത്താവളം വരെയുള്ള റോഡിലാണ് ബസ് ഷെൽട്ടറുകൾ നിർമിക്കുന്നത്.
    ആറ്്‌ കേന്ദ്രങ്ങളാണ് ആദ്യം പണിയുന്നത്.
    വിമാനത്താവള കവാടമായ കല്ലേരിക്കരയിൽ എയർ കണ്ടീഷൻ ചെയ്ത ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമിക്കുന്നുണ്ട്. പെരിന്തൽമണ്ണയിലെ ഒരു സ്ഥാപനത്തിന്റെ സഹായത്തോടെയാണ് നഗരസഭ ബസ് ഷെൽട്ടറുകൾ പണിയുന്നത്.
    മട്ടന്നൂർ നഗരത്തിൽ കെ.എസ്.ടി.പി. റോഡ് നിർമാണം പൂർത്തിയായതിനുശേഷം ഓവുചാലും ഇന്റർലോക്ക് പാകിയ നടപ്പാതയും പുൽച്ചെടികളും വെച്ചുപിടിപ്പിക്കും. നഗരത്തിന്റെ സൗന്ദര്യവത്‌കരണത്തിന് ഇത്തവണത്തെ ബജറ്റിൽ തുക വകയിരുത്തിയിരുന്നു.
    വിമാനത്താവളത്തിന് അനുയോജ്യമായ ആധുനിക നഗരമാക്കി മട്ടന്നൂരിനെ മാറ്റുന്നതിനാണ് പദ്ധതി. നഗര സൗന്ദര്യവത്‌കരണത്തിന് നടപടികൾ എത്രയും പെട്ടെന്ന് തുടങ്ങുമെന്ന് നഗരസഭാ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad