Header Ads

  • Breaking News

    സലാം എയർ കണ്ണൂരിൽ പറന്നിറങ്ങും


    വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ അനുവാദം ലഭിച്ചാൽ കണ്ണൂരിലേക്ക് സർവീസ് നടത്താനും സലാം എയറിന് പദ്ധതിയുണ്ട്.
    ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിേലക്ക് സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഡൽഹിയിൽ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചർച്ച നടത്തിയതായി സലാം എയർ സി.ഇ.ഒ മുഹമ്മദ് അഹ്മദ് വ്യക്തമാക്കി.

    കൊച്ചി സർവീസിനാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലേക്ക് സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് അനുവാദം നൽകിയിട്ടില്ലെന്നും അനുമതി ലഭിക്കുന്നതോടെ സലാം എയർ കണ്ണൂർ സർവീസിന് മുന്തിയ പരിഗണന നൽകുമെന്നും മുഹമ്മദ് അഹ്മദ് പറഞ്ഞു. 

    2017 ജനുവരി 30ന് മസ്കത്ത് കേന്ദ്രമായി ആരംഭിച്ച സലാം എയർ അതിവേഗം വളരുന്ന വിമാന കമ്പനിയാണ്. മസ്കത്തിൽനിന്ന് സലാലയിലേക്ക് ആഭ്യന്തര സർവീസോടെ ആരംഭിച്ച സലാം എയർ പത്തിലധികം അന്താരാഷ്ട്ര സെക്ടറിലേക്ക് സർവീസ് നടത്തുന്നുണ്ട്. 

    കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികൾക്ക് അനുമതി ലഭിക്കുന്നതോടെ മസ്കത്തിൽനിന്ന് ഒമാൻ എയറിനൊപ്പം സലാം എയറും സർവീസ് ആരംഭിക്കുന്നത് ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ അനുഗ്രഹമാവും.



    🛑 🖥   EZHOME LIVE   🖥 🛑
      Online News Media 
      ➖➖➖➖➖➖➖➖➖➖➖
    🅔🅛  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 

    No comments

    Post Top Ad

    Post Bottom Ad