വൈദ്യുതി ബിൽ ഓൺലൈനിലേക്ക്; കൗണ്ടറുകൾ നിർത്തലാക്കുന്നു; ബിൽ അടക്കാനുള്ള സമയം കുറക്കും
വൈദ്യുതി ബിൽ ഓൺലൈനിലേക്ക് മാറുന്നു. ഇതിന്റെ മുന്നോടിയായി വൈദ്യുതി സെക്ഷൻ ഓഫീസുകളിലെ ബിൽ അടക്കാനുള്ള സമയം കുറക്കുന്നു. ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ മിക്ക സെക്ഷൻ ഓഫിസുകളിലും ബിൽ അടയ്ക്കാനുള്ള സമയം കുറക്കാനാണ് തീരുമാനം. അതിനാൽ ഓൺലൈനായി പണം അടക്കാൻ അറിയാത്തവർ ഉടൻ ഈ രീതി മനസ്സിലാക്കണമെന്ന് സാരം.
നിലവിൽ രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെയാണ് സെക്ഷൻ ഓഫിസുകളിലെ കാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ജനുവരി ഒന്നു മുതൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാക്കി ചുരുക്കും. ഉച്ചക്ക് 1.15 മുതൽ രണ്ടു വരെ ഇടവേള സമയത്തും കാഷ് അടയ്ക്കാൻ പറ്റില്ല. പണമിടപാടിന് ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പാക്കാനാണ് പരിഷ്‌കാരമെന്നാണ് ബോർഡിന്റെ വിശദീകരണം.
ആദ്യഘട്ടത്തിൽ 15,000 ത്തിൽ താഴെ ഉപഭോക്താക്കളുള്ള 334 സെക്ഷനുകളിലാണ് പുതിയ സമയക്രമം വരിക. ഇതോടെ ബിൽ അടയ്ക്കാനുള്ള കൗണ്ടറും ഒന്നിലേക്ക് ചുരുങ്ങും. ശേഷിക്കുന്ന 437 സെക്ഷനുകള്‍ നിലവിലെ രീതിയിൽ തുടരും. ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതോടെ സമാന തസ്തികയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും കഴിയുമെന്ന് ബോർഡ് വിലയിരുത്തുന്നു.
No comments
Post a Comment