Header Ads

  • Breaking News

    ദോഹ - കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രെസ് വിമാനത്തിൽ എത്തിയ യാത്രക്കാരുടെ ലഗ്ഗേജ് ലഭിച്ചില്ല: യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.


    കണ്ണൂർ:
    എയർ ഇൻഡ്യ എക്സ്പ്രസിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകൾ ലഭിച്ചില്ല. വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാവിലെയായിരുന്നു സംഭവം. ദോഹയിൽ നിന്നു ഇന്നലെ പുലർച്ചെ 5.45 നു കണ്ണൂർ വിമാനത്താവളത്തിലെത്തിയ എയർഇൻഡ്യ എക്സ്പ്രസിൽ യാത്ര ചെയ്ത 14 പേരുടെ ലഗേജുകളാണ് ലഭിക്കാതിരുന്നത്. തളിപറമ്പ് സ്വദേശി പി.വി. ധനുഷ്, രമ്യ മോഹൻ, മുഹമ്മദ്നിഹാസ്, ഖാദർ, മോഹൻ തുടങ്ങിയ 14 പേരുടെ ലഗേജുകളാണ് ലഭിക്കാതിരുന്നത്. വിമാനം ഇറങ്ങി യാത്രക്കാർ ലഗേജ് സെക്ഷനിലെത്തി ലഗേജിനായി കാത്തിരുന്നുവെങ്കിലും ലഭിച്ചില്ല. എയർ ഇൻഡ്യ എക്സ്പ്രസ് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ഒരു ലിസ്റ്റുമായെത്തി 14 പേരുടെ സാധനങ്ങൾ എത്തിയില്ലെന്നു പറയുകയായിരുന്നു. ഭാരം കൂടുതലായതിനാലാണ് 14 ലഗേജുകൾ വിമാനത്തിൽ കയറ്റാതിരുന്നതെന്നാണ് വിമാനക്കമ്പനി അധികൃതരുടെ മറുപടിയെന്നു യാത്രക്കാർ പറഞ്ഞു. ലഗേജു ലഭിക്കാത്തതിനെ തുടർന്നു വിമാനത്താവളത്തിനുള്ളിൽ ഏറെ നേരം യാത്രക്കാരുടെ ബഹളവുമുണ്ടായി. സാധനങ്ങൾ നാളെ വീട്ടിലെത്തിക്കാമെന്നു വിമാനക്കമ്പനി ജീവനക്കാർ അറിയിച്ചതോടെയാണ് യാത്രക്കാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ധനുഷും കുടുംബവും നാട്ടിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കാനുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ലഗേജുകളാണ് ലഭിക്കാതിരുന്നതെന്നു ധനുഷ് പറയുന്നു. ഒരു യാത്രക്കാരിയുടെ ലഗേജ് കീറിയ നിലയിലുമായിരുന്നു. ലഭിക്കാതിരുന്ന ലഗേജിന്റെ ലിസ്റ്റ് യാത്രക്കാർ കസ്റ്റംസിൽ നിന്നു വാങ്ങി്. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി ഇറങ്ങാനുള്ള സന്തോഷത്തോടെയാണ് വന്നതെന്നും ലഗേജു ലഭിക്കാതിരുന്നതിനാൽ എല്ലാ സന്തോഷവും ഇല്ലാതായതായും യാത്രക്കാർ പറയുന്നു. ദോഹയിൽ നിന്നു ഒരു മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടതെങ്കിലും കൃത്യ സമയത്ത് കണ്ണൂരിലെത്തിയതായും യാത്രക്കാർ പറഞ്ഞു. പ്രതിഷേധത്തിനു ശേഷം എട്ടരയോടെയാണ് യാത്രക്കാർ പുറത്തിറങ്ങിയത്.

    No comments

    Post Top Ad

    Post Bottom Ad