Header Ads

  • Breaking News

    തളിപ്പറമ്പിൽ സ്റ്റീൽ ബോംബ് ആക്രമണം


    തളിപ്പറമ്പ്:
    ബൈക്കിൽ സഞ്ചരിക്കുകയായിരുന്നബിജെപി പ്രവർത്തകർക്ക് നേരെ സ്റ്റീൽ ബോംബ് ആക്രമണം. രണ്ടു പേർക്ക് പരിക്ക്.

    തൃച്ചംബരം സ്വദേശികളായ ഉമേഷ് (35), ദാസൻ (50) എന്നിവർക്കാണ് പരിക്ക്. ഇന്ന് രാത്രി പത്തോടെ മൂത്തേടത്ത് ഹൈസ്കുളിന് പിറകിൽ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു സംഭവം.
    ഇരുവരേയും ആദ്യം ലൂർദ്ദ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഉമേഷിന് നെഞ്ചിലും ദാസന് കാലിലുമാണ് പരിക്ക്. ഉമേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. സജീവ ബി ജെ പി- ആർ എസ് എസ് പ്രവർത്തകനായ ഉമേഷ് ഇപ്പോൾ പാർട്ടിയിൽ സജീവമല്ല.
    കഴിഞ്ഞ വർഷം ഇതേ സ്ഥലത്തു വെച്ച് ഉമേഷിന്റെ സഹോദരൻ രജീഷിനെ അജ്ഞാതസംഘം വെട്ടി പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കുമെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ പറഞ്ഞു.

    വൻ സ്ഥോടനശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാരും തളിപ്പറമ്പ് അഡീ.എസ് ഐ കെ.കെ.പ്രശോഭിന്റെനേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad