സ്‌കൂള്‍ യൂണിഫോമില്‍ തട്ടം; ഉത്തരവിറക്കാനാകില്ലെന്ന് കോടതി
സ്‌കൂള്‍ നിശ്ചയിച്ച യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനോട് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടുവിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു കോടതി. മത വിശ്വാസം പാലിക്കാനുള്ള അവകാശത്തേക്കാള്‍ മുന്‍ഗണന സ്‌കൂള്‍ നടപ്പിനുള്ള മാനേജ്‌മെന്റിന്റെ അവകാശത്തിനാണെന്ന് ജസ്റ്റിസ് വ്യക്തമാക്കി.
മതപരമായ കാര്യങ്ങള്‍ ആപേക്ഷിത അവകാശത്തില്‍പ്പെട്ടതാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിന് മാനേജ്‌മെന്റിനും തുല്യ അവകാശമുണ്ട്. പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് സ്‌കൂളിന്റെ അവകാശത്തിന് മുന്‍ഗണന നല്‍കുന്നത്. ഹര്‍ജിക്കാര്‍ക്കു മുഴുക്കൈ ഷര്‍ട്ടും തട്ടവും ധരിക്കാന്‍ അനുമതി നല്‍കണോ എന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കും, കോടതി വ്യക്തമാക്കി.
No comments
Post a Comment