ബക്കളത്ത് വാഹനാപകടം: മൂന്ന് പേർക്ക് ഗുരുതര പരിക്ക്
തളിപ്പറമ്പ് :
ദേശീയ പാതയിൽ താഴെ ബക്കളത്ത് KL13 AM 7858 ബൈക്കും KL 59 Q 3849 ഐഷർ ലോറിയും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്.
ബൈക്ക് യാത്രക്കാരായ അജീർ, ഷാനവാസ്, അസ്ലം എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ആദ്യം തളിപ്പറമ്പ് സഹകരണാശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റി.
പരുക്കേറ്റവർ പാപ്പിനിശ്ശേരി സ്വദേശികളാണ്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ബൈക്ക് മിനിലോറിയിൽ ഇടിക്കുകയായിരുന്നു.
ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ليست هناك تعليقات
إرسال تعليق