തലശ്ശേരിയിൽ യുവതിക്ക് നേരെ മാനഹാനി ശ്രമം: മധ്യവയസ്‌കന് പിഴശിക്ഷ
തലശ്ശേരി:
വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കന് പിഴശിക്ഷ. ആലക്കോട് ചെറുവള്ളി പുരയിടത്തിൽ ബാബു എന്ന രാധാകൃഷ്ണനെയാണ് (53) ജില്ല സെഷൻസ് കോടതി 26,000 രൂപ പിഴയടക്കാൻ ശിക്ഷിച്ചത്. പിഴയടക്കുന്നില്ലെങ്കിൽ ആറ് മാസം തടവ് അനുഭവിക്കണമെന്ന് ജഡ്ജി ടി. ഇന്ദിര വിധിന്യായത്തിൽ വ്യക്തമാക്കി.
No comments
Post a Comment