Header Ads

  • Breaking News

    ഒടിയന്‍ ഫേസ്ബുക്ക് ലൈവില്‍: പ്രതിയെ കിട്ടിയിട്ടും വെറുതെ വിട്ട് പോലീസ്.



    തൃശൂര്‍: 

    ഇന്നലെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഫേസ്ബക്ക് ലൈവിലൂടെ പുറത്തു വിട്ട പ്രതിയെ കേസ് എടുക്കാതെ വെറുതെ വിട്ടു. തൃശൂര്‍ നഗരത്തിലെ ഒരു പ്രമുഖ തീയറ്ററില്‍ നിന്നാണ് ഇയാള്‍ മൊബൈലില്‍ ചിത്രം മൊബൈലില്‍ പകര്‍ത്തിയത്. എന്നാല്‍ ഇക്കാര്യം തെളിവു സഹിതം പിടികൂടിയിട്ടും സംഭവത്തില്‍ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് വെറുതെ വിടുകയായിരുന്നു.
    അതേസമയം ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പുറത്ത് വന്ന സംഭവമുണ്ടായിട്ടും ഇയാളെ വെറുതെ വിട്ടത് ദുരൂഹമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളെ അറിയിക്കുന്നതിന് പകരം ഫിലിം റെപ്രസന്റേറ്റീവിനെ വിളിച്ചു വരുത്തിയ ശേഷം പ്രതിയെ വെറുതെ വിട്ടെന്നാണ് വിവരം. ഒരു മിനിറ്റ് മാത്രമേ ചിത്രം ലൈവായി ടെലകാസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും ഇത് പിന്നീട് ഡിലീറ്റ് ചെയ്യിച്ചെന്നുമാണ് പൊലീസ് ഭാഷ്യം.

    അതേസമയം, കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒടിയന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്തെങ്കിലും തിരുവനന്തപുരത്തും കോഴിക്കോടും പലയിടങ്ങളിലും ഷോ മാറ്റിവയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം മോശമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകര്‍ പൊങ്കാലയിടുകയും ചെയ്തിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad