ബാറ്ററി കൊണ്ട് ദീര്‍ഘദൂരം ഓടിക്കാവുന്ന സൈക്കിള്‍ രൂപകല്പന ചെയ്ത് ഇരിട്ടി സ്വദേശി അഖില്‍ പുതുശ്ശേരി
ദീര്‍ഘദൂര യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കാം. ബാറ്ററി കൊണ്ട് ദീര്‍ഘദൂരം ഓടിക്കാവുന്ന സൈക്കിള്‍ രൂപകല്പന ചെയ്തിരിക്കുകയാണ് ഇരിട്ടി സ്വദേശി അഖില്‍ പുതുശ്ശേരി. ഹെലി ക്യാമറയിലും മറ്റും ഉപയോഗിക്കുന്ന ലിഥിയം പോളിമർ ബാറ്ററി ആണ് ഇതിനായിട്ട് ഉപയോഗിച്ചിരിക്കുന്നത്. ആറു മാസം മുന്നേ 15000 രൂപ കൊടുത്തു വാങ്ങിയ എം ടി ബി സൈക്കിളിൽ 30000 രൂപയോളം മുടക്കിയാണ് അഖിൽ ഇത് വികസിപ്പിച്ചത്. ബ്രേക് ചെയ്യാനായി ഉപയോഗിക്കുന്ന എനർജി തിരികെ ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന റീസൈക്ലിങ് രീതിയും ഇതിലുണ്ട്.ഒരു കിലോമീറ്റർ യാത്ര ചെയ്യുവാൻ ആയി ഒരു രൂപയിൽ താഴെ മാത്രമേ ചിലവ് വരികയുള്ളൂ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സമാനമായ ഒരു സൈക്കിൾ നിർമിച്ചു വിജയിച്ചത് ആണ് ഇപ്പോൾ കൂടുതൽ പുതിയ ടെക്നോളജി ഉപയോഗിച്ചു ഈ സൈക്കിൾ വികസിപ്പിച്ചെടുക്കാൻ അഖിലിന് പ്രചോദനം ആയത്. റോബോട്ടിക്സ് ഹെലി ക്യാമറ മേഖലകളിൽ ചെറുപ്പം മുതലേ അഭിരുചി വളർത്തിയെടുത്ത അഖിൽ ഇപ്പോൾ ഹെലി ക്യാം ടെക്നിഷ്യൻ ആയി ജോലി ചെയ്യുകയാണ്.
No comments
Post a Comment