വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ
തലശ്ശേരി:
വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അദ്ധ്യാപകൻ അബ്ദുൾ ഹസ്സൻ ആണ് അറസ്റ്റിലായത്.
വിദ്യാർത്ഥിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി. പ്രതിയെ പിന്നീട് തലശ്ശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
https://jaunithuw.com/?h=9d0e15ca9f21447313e029055a51f9fd6dec96cd
No comments
Post a Comment