കെ.എം.ഷാജി അയോഗ്യനെന്ന് വീണ്ടും കോടതി
കെ.എം.ഷാജിയെ അയോഗ്യനാക്കിയ സംഭവം വീണ്ടും ശരിവച്ച് ഹൈക്കോടതി. സിപിഎം പ്രവര്ത്തകന് നല്കിയ ഹര്‍ജിയിലാണ് വിധി. 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വർഗീയ പ്രചാരണം നടത്തിയാണ് അഴീക്കോട് മണ്ഡലത്തിൽ വിജയിച്ചതെന്ന് വിലയിരുത്തിയാണ് കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് നവംബർ ഒമ്പതിന് ഹൈകോടതി റദ്ദാക്കിയത്.
എതിർ സ്ഥാനാർഥി സി.പി.എമ്മിലെ എം.വി. നികേഷ് കുമാറിന്റെ ഹരജിയിലായിരുന്നു ഉത്തരവ് വന്നത്. കെ.എം. ഷാജിയെ ആറു വർഷത്തേക്ക് കോടതി അയോഗ്യനാക്കുകയും ചെയ്തിരുന്നു.
യു.ഡി.എഫുകാരിയായ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. പി. മനോരമയുടെ വീട്ടിൽ നിന്നാണ് വിവാദ ലഘുലേഖകൾ പിടിച്ചെടുത്തതെന്ന എസ്.ഐ ശ്രീജിത്തിന്റെ റ സാക്ഷിമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.
മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷാജി. 2,287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
No comments
Post a Comment