KSTP റോഡിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍
KSTP റോഡിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ബെണ്ടിച്ചാല്‍ നമ്പടിപ്പള്ളത്തെ അര്‍ജ്ജുന്‍ രമേശ്,
ചട്ടഞ്ചാലിലെ മുബഷിര്‍ എന്നിവരാണ് മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ കഴിയുന്നത്. അതേസമയം അപകടത്തില്‍ മരിച്ച ബെണ്ടിച്ചാല്‍ മൂഡംബയലിലെ പരേതനായ മഹ് മൂദ്- നസീമ ദമ്പതികളുടെ മകന്‍ ജാന്‍ഫിഷാന്റെ മൃതദേഹം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെക്കും.
ആറു മണിക്കു ശേഷം ബെണ്ടിച്ചാല്‍ മൂഡംബയല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെയാണ് KSTP റോഡില്‍ കളനാട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവസ്ഥലത്തു വെച്ച് തന്നെ ജാന്‍ഫിഷാന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. പരിക്കേറ്റ രണ്ടു വിദ്യാര്‍ത്ഥികളെയും ഓടിക്കൂടിയവരാണ് ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും മാറ്റിയത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ചു കൊണ്ട് ചട്ടഞ്ചാല്‍ സ്‌കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

No comments
Post a Comment