പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷൻ ഫുട്ട്ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം നാളെ M L A സി കൃഷണൻ നിർവഹിക്കും
പയ്യന്നൂര്‍:
പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി ഉദ്ഘാടനം 21ന് രാവിലെ പത്തിന് സി.കൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
നിലവിലുള്ള രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്നും കിഴക്ക് ഭാഗത്തേക്ക് നടപ്പാലം നിര്‍മ്മിക്കുന്ന പ്രവൃത്തി ഇതോടെ ആരംഭിക്കുന്നത്.
സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കും എത്തിപ്പെടുന്നത് സാഹസികതയും അപകടകരവുമായിരുന്നു.
മിക്കവാറും സമയങ്ങളില്‍ മൂന്നാം നമ്പര്‍ ട്രാക്കിലും നാലാം നമ്പര്‍ ട്രാക്കിലും ഗുഡ്‌സ് ട്രെയിനുകള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഇതിനടിയിലൂടെ യാത്രക്കാര്‍ നുഴഞ്ഞ് കയറിയാണ് സ്‌റ്റേഷനിലെത്തിയിരുന്നത്.
ഈ പ്രശ്‌നം പരിഹരിക്കാന്‍ ഫുട്ട്ഓവര്‍ ബ്രിഡ്ജ് റെയില്‍പാളങ്ങള്‍ക്ക് പുറത്തേക്ക് നീട്ടണമെന്ന് നഗരസഭ റെയില്‍വേയോട് ആവശ്യപ്പെട്ടപ്പോള്‍ ഇതിന്റെ ചിലവ് നഗരസഭ വഹിക്കണമെന്ന നിലപാടിലായിരുന്നു റെയില്‍വേ അധികൃതര്‍.
ഇതേ തുടര്‍ന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി നഗരസഭ 1,73,509 രൂപ റെയില്‍വേയില്‍ അടച്ചിരുന്നു.എസ്റ്റിമേറ്റ് പൂര്‍ത്തിയായപ്പോള്‍ സി.കൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്നും 85 ലക്ഷം രൂപ അടച്ചു.വീണ്ടും എസ്റ്റിമേറ്റ് പുതുക്കിയപ്പോള്‍ റെയില്‍വേ ആവശ്യപ്പെട്ടതനുസരിച്ച് നഗരസഭ 4,98,090 രൂപകൂടി അടച്ചാണ് റെയില്‍വേ മുന്നോട്ടുവെച്ച കടമ്പകള്‍ മറികടന്നത്.
ഇതേ തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഫുട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് റെയില്‍വേ പച്ചക്കൊടി കാണിച്ചത്.
No comments
Post a Comment