ഫെബ്രുവരി 1 മുതല്‍ ഗോ എയര്‍ കണ്ണൂര്‍-മസ്കത്ത് സര്‍വിസ് ആരംഭിക്കുന്നു
കണ്ണൂര്‍:
കണ്ണൂരില്‍ നിന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വിസ് നടത്താന്‍ ഇന്ത്യന്‍ വിമാനക്കമ്ബനിയായ ഗോ എയറിന് ഒമാന്‍ സിവില്‍ വ്യോമയാന പൊതു അതോറിറ്റി അനുമതി നല്കി. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂര്‍-മസ്കത്ത് സര്‍വിസ് ആരംഭിക്കും.
മസ്കത്തില്‍നിന്ന് 11.15ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും. മസ്കത്തിന് പുറമെ കണ്ണൂര്‍-അബൂദബി റൂട്ടിലും ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ സര്‍വിസ് ആരംഭിക്കുന്നുണ്ട്.
No comments
Post a Comment